ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ പാമ്പ് കയറി; സഭാംഗങ്ങള്‍ ജീവനുംകൊണ്ട് ഓടി

നൈജീരിയലെ ഓണ്‍ഡോ സ്റ്റേറ്റ് പാര്‍ലമെന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഒരു അപ്രതീക്ഷിത അതിഥി എത്തിയത്. സഭയെ ഭീതിയിലാഴ്ത്തിക്കൊണ്ട് മേല്‍ക്കൂരയില്‍ നിന്നും ചേമ്പറിലേക്ക് ചാടി വീണ പാമ്പിനെ കണ്ടതോടെ സംവാദത്തിലേര്‍പ്പെട്ട എംപിമാര്‍ ചാടി എഴുന്നേറ്റു.

ചേംബറില്‍ വീണ പാമ്പ് സഭാംഗങ്ങള്‍ക്കിടയിലേക്ക് ഇഴഞ്ഞ് വന്നതോടെ എല്ലാവരും ജീവനും കൊണ്ട് ഓടി. പിന്നീട് പാര്‍ലമെന്റ് ജീവനക്കാര്‍ പാമ്പിനെ തല്ലിക്കൊന്നു.

നല്ല വലിപ്പമുള്ള പാമ്പായിരുന്നുവെന്ന് ജനപ്രതിനിധികളുടെ വക്താവ് ഒലുഗ്ബെന്‍ഗ ഒമൊലെ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിന്റെ അറ്റകുറ്റപ്പണി കൃത്യസമയത്ത് നടക്കാത്തതും ഫണ്ട് അനുവദിക്കാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ഒലുഗ്ബെന്‍ഗ ഒമൊലെ ആരോപിച്ചു.

പാമ്പിനെ കണ്ട് സംഭാംഗങ്ങള്‍ പരിഭ്രാന്തരായതോടെ സഭ നടന്നില്ല. പിന്നീട് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായും ഒലുഗ്ബെന്‍ഗ ഒമൊലെ അറിയിച്ചു.സഭയുടെ പരിസരത്ത് പമ്പുകള്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അകത്ത് കയറുന്നത്. സുരക്ഷ ഉറപ്പാക്കാതെ അവിടേക്ക് ഇനിയില്ലെന്നാണ് എംപിമാരുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here