ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയ തലത്തില്‍ ശക്തിപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ടെന്നും നിരവധി വിഖ്യാത കലാപ്രതിഭകള്‍ക്ക് അക്രമമോ ഭീഷണിയോ ഉണ്ടായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അടൂരിനെതിരായ ഭീഷണി കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍ഭയമായി അഭിപ്രായം പറയുന്നവര്‍ ഒഴിവായാലെ ഇവര്‍ക്ക് ഇവരുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകാനാകു എന്ന ഭീരുത്വമാണ് വെളിവാകുന്നത്. ഇത്തരക്കാരുടെ ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മായക്കാഴ്ചകളിലേയ്ക്ക് പ്രേക്ഷകരെ നയിക്കാനുതകുന്ന മാധ്യമമായിട്ടും മലയാള സിനിമ മണ്ണില്‍ ഉറച്ചുനിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്ന കാലത്ത് സിനിമ സംവിധാനത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ഷീലക്കായി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയവാദം ശക്തിപ്രാപിക്കുന്ന കാലത്ത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം വളരെ ശക്തമായ പ്രമേയമാണ് അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചടങ്ങില്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക് സമ്മാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here