യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശനം നേടി ട്രാൻസ്ജെൻഡർ വിദ്യാർത്ഥി

യൂണിവേഴ്സിറ്റി കോളേജിൽ ട്രാൻസ്ജെൻഡർ വിദ്യാർത്ഥി പ്രവേശനം നേടി. കോളേജിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ട്രാൻസ്ജെൻഡർ വിദ്യാർത്ഥി കോളേജിൽ പ്രവേശനം നേടുന്നത്. ഒന്നാം വർഷ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിട്ട് നാദിറ എന്ന ട്രാൻസ്ജെൻഡറാണ് പ്രവേശനം എടുത്തിരിക്കുന്നത്.

ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിലാണ് ഒന്നാം വർഷ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായി. തിരുവനന്തപുരം സ്വദേശി നാദിറ പ്രവേശനം നേടിയത്.150 വർഷത്തിലേറെ പഴക്കമുള്ള കലാലയത്തിലെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ട്രാൻസ്ജെൻഡർ വിദ്യാർത്ഥി പഠിക്കാനായി എത്തുന്നത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാൻ വേണ്ടിയാണ് എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായി താൻ കോളേജിൽ അഡ്മിഷൻ എടുത്തത് നാദിറ പറയുന്നു.

എ.ജെ കോളേജിൽ നിന്നും ജേർണലിസത്തിൽ ഡിഗ്രി പൂർത്തിയാക്കിയാണ് നാദിറ യൂണിവേ‍ഴ്സിറ്റി കോളേജിലെത്തിയത്. ഡിഗ്രിക്കും പിജിക്കും രണ്ടു സീറ്റുകളാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിനായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ട്രാൻസ്ജെൻഡർ ഭാഗത്തുള്ളവർക്ക് പഠിക്കുന്നതിനായി സ്കോളർഷിപ്പ് താമസ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഇതുവരെ അവഗണിക്കപ്പെട്ടിരുന്നവർക്കും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് നാദിറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News