അടൂരിനെതിരായ ആര്‍എസ്എസ് കൊലവിളിക്കെതിരെ സാംസ്‌കാരിക നായകര്‍ രംഗത്ത്‌

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി കൊലവിളിക്കെതിരെ കൂടൂതല്‍ സാംസ്‌കാരിക നായകര്‍ രംഗത്ത്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും കവിയുമായ സച്ചിജാനന്ദന്‍ പറഞ്ഞു.

സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് അടൂരിനെതിരായ ഭീഷണിയെന്ന് പ്രശസ്ത സംവിധായകന്‍ കുമാര്‍സാഹിനി കുറ്റപ്പെടുത്തി.

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഭീഷണി സാഹിത്യ-സാംസ്‌കാരിക മേഖല ഞെട്ടലോടെയാണ് കേട്ടത്.ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട കവി സച്ചിദാനന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി രംഗത്ത് എത്തി.

ജനാധിപത്യത്തിന്റെ നിഷേധമാണ് അടൂരിനെതിരായ ഭീഷണി. യുഎപിഎ നിയമഭേദഗതിയിലൂടെ ഏത് വ്യക്തിയേയും തീവ്രവാദിയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നതിലൂടെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും സച്ചിദാനന്ദന്‍ വിമര്‍ശിച്ചു.

അടൂരിനെതിരായ ആക്രമണം ബൂദ്ധിശൂന്യതയും അവിവേകവുമാണന്ന് പ്രശ്‌സ്ത സംവിധായകന്‍ കുമാര്‍ സാഹിനി കുറ്റപ്പെടുത്തി.സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഭീഷണിയെന്നും അദേഹം ചൂണ്ടികാട്ടി.

സമുദായത്തിനോ വ്യക്തികള്‍ക്കോ എതിരായിരുന്നില്ല അടൂരിന്റെ വിമര്‍ശനമെന്നും ഇരുവരും ചൂണ്ടികാണിക്കുന്ന. രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ ഇരുവരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News