കണ്ണൂരിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐ ആർ പി സി യുടെ കൈത്താങ്ങ്

കണ്ണൂരിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐ ആർ പി സി യുടെ കൈത്താങ്ങ്. വെള്ളം കയറിയ പ്രദേശങ്ങളിൽ സഹായ ഹസ്തവുമായി ഐ ആർ പി സി വളണ്ടിയർമാർ സജീവമാണ്. ദുരിത ബാധിതർക്കായി കണ്ണൂർ മഞ്ചപ്പാലത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ അവശ്യ സാധന കിറ്റുകളും വിതരണം ചെയ്തു.
കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വെള്ളം കയറിയ പ്രദേശങ്ങളിലാണ് സഹായ ഹസ്തവുമായി ഐ ആർ പി സി വളണ്ടിയർമാർ എത്തിയത്.

മഞ്ചപ്പാലത്ത് ഐ ആർ പി സി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ വച്ച് നൂറോളം പേർക്ക് വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തി.അരി,മറ്റ് ഭക്ഷ്യ വസ്തുക്കൾ,തലയിണ തുടങ്ങിയവയും വിതരണം ചെയ്തു.ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി  ജയരാജന്റെ നേതൃത്വത്തിലാണ് മഴക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളിൽ സഹായമെത്തിച്ചത്.

കണ്ണൂർ നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐ ആർ പി സി ഹെൽപ് ലൈൻ മഴ ബാധിതർക്ക് സഹായവുമായി എല്ലായ്‌പ്പോഴും രംഗത്തുണ്ട്.വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളെ മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും  ഐ ആർ പി സി വളണ്ടിയർമാർ സജീവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News