നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബമാണ് ഹൈക്കോടതിയെ സമീപിച്ചത്.

രാജ്കുമാറിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടിവേണമെന്നും ഹർജിയിൽ  ആവശ്യപ്പെട്ടിരുന്നു.

രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ മജിസ്ട്രേറ്റിനും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർക്കും വീഴ്ച പറ്റിയതായും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ വിശദമായ വാദത്തിനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സി ബി ഐ അന്വേഷണ ആവശ്യം സംബന്ധിച്ച സർക്കാർ നിലപാടും ഇന്ന് കോടതിയെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News