കൊച്ചി–മധുര ദേശീയ പാതയിൽ  മലയിടിച്ചില്‍; വാഹന ഗതാഗതം തടസ്സപ്പെട്ടു, നിരവധി കടകൾ മണ്ണിനടിയിൽ

കൊച്ചി–മധുര ദേശീയ പാതയിൽ  വൻ തോതിൽ മലയിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടു.  റോഡരികിലുണ്ടായിരുന്ന നിരവധി കടകൾ മണ്ണിനടിയിൽപ്പെട്ടു. ഞായറാഴ്ച അർധരാത്രിയോടെയാണ് വൻ പാറകളും മണ്ണും റോഡിലേക്ക് പതിച്ചത്.

സംഭവ സമയത്ത് വാഹന ഗതാഗതം ഇല്ലാതിരുന്നത് മൂലം അപകടം ഒഴിവായി. 200 മീറ്റർ നീളത്തിലാണ് മലയിടിഞ്ഞത്.

ദേശീയപാത 85 ന്റെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായ  ജോലികൾ നടന്നുവരികയായിരുന്നു. 381 കോടി രൂപ ചെലവിൽ മൂന്നാർ മുതൽ പൂപ്പാറ വരെയാണ് പണികൾ നടക്കുന്നത്.

തടസം നീക്കം ചെയ്ത് പഴയ രീതിയിൽ ഗതാഗതം പുനസ്ഥാപിക്കാൻ രണ്ടാഴ്ചയോളം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് പൂപ്പാറയിൽ നിന്നും മൂന്നാറിലേക്കുള്ള ഗതാഗതം വഴി തിരിച്ചുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here