ഉന്നാവോ പെണ്‍കുട്ടിക്ക് നേരെയുണ്ടായ വാഹനാപകടം; ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ബിജെപി എം.എല്‍എ പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ വാഹനാപകടത്തില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കൊലപാതക കുറ്റത്തിന് യുപി പോലീസ് കേസെടുത്തു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഉന്നാവോ പീഡനകേസിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ വാഹനാപകടം ആസൂത്രിതമാണന്നതിന്റെ സൂചനകള്‍ പുറത്ത് വരുന്നു.

കാറിലേയ്ക്ക് ഇടിച്ച് കയറ്റിയ ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ല. പെണ്‍കുട്ടിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഉദ്യോഗസ്ഥരും അപകടസമയത്ത് ഒപ്പമുണ്ടായിരുന്നില്ല.

അതേ സമയം അപകടത്തില്‍ ദൂരൂഹതയില്ലെന്ന് പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ഡിജിപി രംഗത്ത് എത്തയത് വിവാദമായി.

അപകടത്തെക്കുറിച്ച് സഭാ നടപടികള്‍ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇളമരം കരീം എംപി നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് ചര്‍ച്ചക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

ഞായറാഴ്ച്ച വൈകുന്നേരമാണ് ഉന്നവ പീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റത്.

വാഹനത്തില്‍ ഉണ്ടായിരുന്ന അമ്മയും ബന്ധുവും കൊല്ലപ്പെട്ടു.എതിരെ വന്ന ട്രക്ക് കാറിലേയ്ക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

അപകടം ഉണ്ടാക്കിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റ് കൊണ്ട് മാച്ച് കളഞ്ഞ നിലയിലാണ്. ട്രക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയതിന് ശേഷം പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

എന്നാല്‍ അപകടം നടന്ന ഞായറാഴ്ച്ച സുരക്ഷ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയ്ക്ക് ഒപ്പം യാത്ര ചെയ്യാന്‍ തയ്യാറായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

രണ്ട് വനിതാ കോണ്‍സ്റ്റബിള്‍,ഒരു ഗണ്‍മാന്‍ എന്നിങ്ങനെ മൂന്ന് പേരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറും വാഹന ഉടമയുംഇരുവരും യുപിയിലെ ഫത്തേഹ്പൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്.

അപകടത്തെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേ സമയം അഭിഭാഷകന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അപകടം ആസൂത്രിതമാണന്ന് ആരോപണം ഉത്തര്‍പ്രദേശ് ഡിജിപി തള്ളി.

പ്രഥമ ദൃഷ്ട്യ അപകടത്തില്‍ ദുരൂഹതയില്ലെന്ന് ഡിജിപി അറിയിച്ചു. എന്നാല്‍ അന്വേഷണം നടക്കുന്നതിന് മുമ്പെ ദുരൂഹതയില്ലെന്ന് ഡിജിപിയുടെ നിലപാടിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് എത്തി.

പതിനാറ് വയസുള്ള പെണ്‍കുട്ടിയെ ജോലിക്കെന്ന് പേരില്‍ വിളിച്ച് വരുത്തി ബിജെപി എം.എല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. പിതാവിനെ പോലീസ് മര്‍ദിക്കുന്നതിന് സാക്ഷിയായാളും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.

പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ സഭാ നടപടികള്‍ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇളമരം കരീം എം.പി രാജ്യസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here