കോണ്‍ഗ്രസ് നാഥനില്ലാ കളരി, പാര്‍ട്ടിയില്‍ തുടരുന്നത് എന്തിനെന്ന് നേതാക്കള്‍ക്ക് തോന്നരുത്:തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതിനു ശേഷം നേതൃത്വം സംബന്ധിച്ച അവ്യക്തത കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്ന് ശശിതരൂര്‍ എം.പിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. പാര്‍ട്ടി അദ്ധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ട്. ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടക്കണം. പ്രിയങ്ക ഗാന്ധി അദ്ധ്യക്ഷസ്ഥാനത്തേക്ക് വന്നാല്‍ നല്ലത്. ഗാന്ധി കുടുംബത്തിന് താന്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തക സമിതി അംഗത്വം ഉള്‍പ്പടെയുള്ള പ്രധാന പദവികളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ണായക ഘട്ടങ്ങളില്‍ നേതൃത്വത്തിലെ അവ്യക്തത പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും ബാധിക്കുന്നുണ്ട്. നിര്‍ണായക തീരുമാനങ്ങളെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള നേതാവിന്റെ അഭാവം പ്രകടമാണ്. ഇനിയും പാര്‍ട്ടിയില്‍ തുടരുന്നത് എന്തിനാണെന്ന് നേതാക്കള്‍ക്ക് തോന്നരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News