അമ്പൂരി കൊലക്കേസ്; തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

അമ്പൂരി രാഖി കൊലക്കേസിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതി അഖിലിനെ കൊണ്ടുള്ള തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി.

പ്രതി അഖിലിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച നാട്ടുകാർ കല്ലെറിയുകയും ചെയ്തു. അഖിലിനെ ഇന്ന് റിമാൻഡ് ചെയ്യും.

അഖിലിനെ അമ്പൂരിയിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പിനെത്തുമെന്ന വിവരമറിഞ്ഞതിനെ തുടർന്ന് രാവിലെ മുതൽ സ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി.

അഖിൽ പണി കഴിപ്പിക്കുന്ന വീടിന്‍റെ പിന്നിലായിരുന്നു കൊലപ്പെടുത്തിയ ശേഷം രാഖിയെ കുഴിച്ചിട്ടത്. ഇവിടെ തെളിവെടുത്ത ശേഷം കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച കയറും കണ്ടെടുത്തുകയായിരുന്നു പൊലീസ് ലക്ഷ്യം.

പക്ഷേ പൊലീസ് വാഹനം നാട്ടുകാർ തടഞ്ഞു. പ്രതിഷേധക്കാരുടെ നടുവിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് അഖിലുമായി തെളിവെടുപ്പ് നടത്തിയത്.

തടസ്സപ്പെടുത്താൻ ശ്രറിച്ച നാട്ടുകാർക്കു നേരെ രണ്ടു പ്രാവശ്യം പൊലീസ് ലാത്തി വീശി. രാഖിയെ മറവ് ചെയ്ത സ്ഥലത്ത് എത്തിച്ച അഖിൽ പൊലീസിനോട് കൊല്ലാൻ ഉപയോഗിച്ച കയർ എടുത്തു നൽകാമെന്ന് പറഞ്ഞു. എന്നാൽ കൈവിലങ്ങ് മാറ്റിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് തൊണ്ടിമുതൽ എടുക്കാനാകാതെ പൊലീസ് മടങ്ങി.

രാഖിലെ കൊലപ്പെടുത്തിയ ശേഷം കാർ കഴുകിയ സ്ഥലത്ത് ഫൊറൻസിക് വിഭാഗം പരിശോധിച്ചു. രാഖിയെ കാറിൽ കയറ്റി കൊണ്ടുപോയ നെയ്യാറ്റിൻകരയിൽ നിന്നാണ് തെളിവെടുപ്പ് തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here