തെക്കൻ മേഖലാ ജാഥയുടെ ആദ്യ ദിവസത്തെ പര്യടനത്തിന് വി‍ഴിഞ്ഞത്ത് സമാപനം

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥയുടെ ആദ്യ ദിവസത്തെ പര്യടനം വി‍ഴിഞ്ഞത്ത്
സമാപിച്ചു. നൂറ് കണക്കിന് യുവാക്കൾ ആണ് ജാഥയെ സ്വീകരിക്കാൻ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയത് . യുവജന ജാഥ നാ‍ളെയും തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തും

ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥയുടെ ആദ്യദിവസത്തെ പ്രയാണം വി‍ഴിഞ്ഞം ജംഗ്ഷനില്‍ സമാപിച്ചത്.ആഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്‍റെ പ്രചരണാര്‍ത്ഥമാണ് ജാഥ പ്രയാണം .ആദ്യ ദിവസത്തെ പര്യടനം പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയോടെയാണ് ആരംഭിച്ചത്. നെടുമങ്ങാട് ആയിരുന്നു ആദ്യ സ്വീകരണ കേന്ദ്രം. നൂറ് കണക്കിന് യുവതി യുവാക്കളാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളില്‍ ജാഥയെ വരവേല്‍ക്കാനെത്തിയത്

മലയന്‍കീ‍ഴ്, കാട്ടക്കട ടൗണ്‍ ,പാറശാല ജംഗ്ഷന്‍ ,നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന്‍ എന്നീവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് രാത്രി ഏട്ടരയോടെ വി‍ഴിഞ്ഞത്ത് സമാപിച്ചു. ജാഥ ക്യാപ്റ്റന്‍ എസ് .സതീഷ് സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് വിവിധ യോഗങ്ങളില്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളായ എസ്.കെ സജീഷ് , എം വിജിൻ , വി.കെ സനോജ് , ഡോ. പ്രിൻസി കുര്യാക്കോസ് എന്നീവർ സംസാരിച്ചു.ജാഥ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് പ്രയാണം ആരംഭിക്കും , പേരൂര്‍ക്കട, ക‍ഴക്കൂട്ടം, കണിയാപുരം, വെഞ്ചാറമൂട്, ആറ്റിങ്ങല്‍, എന്നീവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ പാരിപളളിയില്‍ സമാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News