കൊല്ലത്ത് ക്ഷേത്ര ഭൂമി കയ്യേറി ആര്‍.എസ്സ്.എസ്സ് പരിപാടി നടത്തിയത് ഹൈക്കോടതി വിധി ലംഘിച്ച്

കൊല്ലം തൃക്കടവൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്ര ഭൂമി ആര്‍.എസ്സ്.എസ്സ് കയ്യേറി ഫണ്ട് സ്വരൂപിക്കാന്‍ പരിപാടി നടത്തി. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്ര വളപ്പില്‍ ആയുധപരിശീലനമൊ വര്‍ഗ്ഗീയ സംഘടനകളുടേയൊ രാഷ്ട്രീ പാര്‍ട്ടികളുടേയൊ ആര്‍എസ്സഎസ്സിന്റെ ശാഖയൊ നടത്തരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചാണ് ആര്‍എസ്സ്എസ്സ് വെല്ലുവിളി.

കൊല്ലം തൃക്കടവൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ 28.7.19 നാണ് ആര്‍.എസ്സ്.എസ്സ് ഫണ്ട് പിരിക്കുന്നതിനായി ഗുരുദക്ഷിണ പരിപാടി സംഘടിപ്പിച്ചത്.അമ്പല മുറ്റത്തൊ വളപ്പിലൊ ഓഡിറ്റോറിയത്തിലെ ആര്‍.എസ്സ്.എസ്സിന്റെ ശാഖയൊ അനുബന്ധ പരിപാടികളൊ നടത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് ആര്‍.എസ്സ്.എസ്സ് ഫണ്ട് പിരിവിന് അമ്പലത്തെ ആയുധമാക്കിയത്.അമ്പല മുറ്റത്ത് 100 ഓളം കസേരകള്‍ ഇട്ടായിരുന്നു കൊടി കുത്തി ഫണ്ട കളക്ഷന്‍ നടത്തിയത്.ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയും കോടതിയലക്ഷ്യത്തിനു കൂട്ടു നിന്നു.

നേരത്തെ ക്ഷേത്ര അങ്കണത്തില്‍ ആര്‍.എസ്.എസ് ശാഖയും ആയുധ പരിശീലനവും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ആര്‍.എസ്.എസിനെ വിലക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിന് കോടതി വിധി ലംഘിച്ച് തൃക്കടവൂര്‍ മേജര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഗുരുദക്ഷിണ പരിപാടി നടത്തിയ ആര്‍.എസ്.എസിനെതിരെ പോലീസ് കേസെടുത്തു. ഐപിസി 188 കെപി ആക്ട് 120 എഫ് പ്രകാരവുമാണ് കേസ്.

ഹൈക്കോടതി വിധി ലംഘിച്ചു, ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്ര വളപ്പിലെ ആഡിറ്റോറിയത്തില്‍ മതാചാര പ്രകാരമല്ലാത്ത പരിപാടി സംഘടിപ്പിച്ചു തുടങിയ കുറ്റങള്‍ ആരോപിച്ചാണ് പോലീസ് കേസ് റജിസ്ടര്‍ ചെയ്തത്. 2014 ല്‍ ആര്‍.എസ്.എസിന്റെ ക്ഷേത്ര വളപ്പിലെ ശാഖാ പ്രവര്‍ത്തനം ആയുധ പരിശീലനം ഉള്‍പ്പടെ ഹൈക്കോടതി തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു,മാത്രമല്ല ആര്‍.എസ്.എസ് പ്രവര്‍ത്തനം ദേവസ്വം ബോര്‍ഡും വിലക്കി സര്‍ക്കുലര്‍ ഇറക്കീട്ടുണ്ട് ഇതൊക്കെ നിലനില്‍ക്കെയാണ് ജ്യുഡീഷറിയേയും ദേവസ്വം ബോര്‍ഡിനേയും വെല്ലു വിളിച്ച് ആര്‍.എസ്.എസ്.ശാഖയും ഗുരുപൂജ എന്ന പേരില്‍ ഫണ്ട് പിരിക്കുന്നത്..കഴിഞ്ഞ വര്‍ഷം.ക്ഷേത്ര ആഡിറ്റോറിയത്തിനകത്തായിരുന്നെങ്കില്‍ ഇക്കുറി അമ്പല മുറ്റം കയ്യേറി ഫണ്ട് ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here