കണ്ണൂര്‍ ജില്ലയില്‍ ഡി വൈ എഫ് ഐ വടക്കന്‍ മേഖല ജാഥയ്ക്ക് ആവേശകരമായ വരവേല്‍പ്പ്

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ച ഡി വൈ എഫ് ഐ വടക്കന്‍ മേഖല ജാഥയ്ക്ക് സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശകരമായ വരവേല്‍പ്പ്.ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് ആനയിച്ചത്.ജാഥയ്ക്ക് ഇന്ന് കണ്ണൂരില്‍ ആറ് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.ബൈക്ക് റാലിയുടെ അകമ്പടിയോട് കൂടിയാണ് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്നും ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് ആനയിച്ചത്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ നേതൃത്വത്തില്‍ ജാഥ ലീഡര്‍ എ എ റഹീമിനെ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു.കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരില്‍ ആവേശകവരമായ വരവേല്‍പ്പാണ് ജാഥയ്ക്ക് ലഭിച്ചത്.കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് തൊഴില്‍ അവസരങ്ങള്‍ കൊട്ടിയടക്കുമ്പോള്‍ പി എസ് സി വഴി കൂടുതല്‍ നിയമനങ്ങള്‍ നടത്തി ബദലാകുകയാണ് കേരള സര്‍ക്കാരെന്ന് എ എ റഹീം പയ്യന്നൂരില്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസമാണ് ജാഥ പര്യടനം നടത്തുന്നത്.രണ്ടാം ദിനമായ ഇന്ന് പിലാത്തറ,ചെറുപുഴ,ശ്രീകണ്ഠപുരം,തളിപ്പറമ്പ,കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം.സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എം എല്‍ എ,കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഐ മധുസൂദനന്‍,ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മനു തോമസ് തുടങ്ങിയവര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News