കോഹ്ലിയെ വിവാഹം ചെയ്തത് എന്തുകൊണ്ട്?; കാരണം വെളിപ്പെടുത്തി അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും സമൂഹമാധ്യമ ലോകത്തെ മികച്ച താരജോഡികളാണ്.

തങ്ങളുടെ പ്രണയം നിറയുന്ന കുറിപ്പുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനാല്‍ ഇരുവരും സോഷ്യല്‍ ലോകത്ത് ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇരുവരും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ അനുഷ്‌ക തന്നെയാണ് മുന്‍പന്തിയിലും.

Image result for virat and anushka'

ഈ സൂപ്പര്‍താര ജോഡികളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു മുഹൂര്‍ത്തങ്ങള്‍ക്കുപോലും ആരാധാകര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്.

എന്തുകൊണ്ട് വിരാട് കോഹ്ലിയെ വിവാഹം ചെയ്തു എന്ന ചോദ്യത്തിന് വളരെ രസകരമായ ഉത്തരമാണ് അനുഷ്‌ക നല്‍കിയത്.

”ഏറ്റവും നല്ല സുഹൃത്തിനെയാണ് ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. വിരാട് ഒരു നല്ല മനുഷ്യനാണ്. നിങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരാളെ കണ്ടുമുട്ടുമ്പോള്‍ ലോകം നിങ്ങളില്‍ അവസാനിക്കും. അവനും ഞാനും ഒന്നിച്ചിരിക്കുമ്പോള്‍ ലോകം ഞങ്ങളിലേക്ക് ചുരുങ്ങും” അനുഷ്‌ക പറഞ്ഞു.

View this post on Instagram

You make me such a happy girl ?

A post shared by AnushkaSharma1588 (@anushkasharma) on

അനുഷ്‌കയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.നാലുവര്‍ഷം നീണ്ട പ്രണയത്തിനു ശേഷം 2017 ഡിസംബര്‍ 11 നാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News