കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്‌; ഇടത് അനുകൂല പാനലിന് ഉജ്ജ്വല വിജയം

കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിന് ഉജ്ജ്വല വിജയം.
നിലവിലുള്ള സംഘം പ്രസിഡന്റും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. പ്രേംജി.കെ.നായർ നേതൃത്വം നൽകിയ പാനലിന് എതിരാളികളെ നിഷ്പ്രമമാക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന്മാർ ഉജ്ജ്വല വിജയം സമ്മാനിച്ചു.

തെരഞ്ഞെടുപ്പ് സംബന്ധമായി തോൽവി ഉറപ്പാക്കിയ യുഡിഎഫ്‌ പക്ഷം ഹൈക്കോടതിയെ സമീപിച്ചിരിന്നു. ആഗസ്റ്റ് 6 ആം തീയതി ഈ കേസ് പരിഗണിക്കും. അതിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.

നിക്ഷേപക സംവരണ മണ്ഡലത്തിൽ മത്സരിച്ച പ്രേംജി.കെ. നായരെ അയോഗ്യനാക്കണം എന്ന് ആവശ്യപ്പെട്ടാണ് ആ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന കേരള പോലീസ് അസോസിയേഷൻ്റെ മുൻ ജില്ലാ സെക്രട്ടറി കൂടിയായ മാത്യു പോളിൻ്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here