വീടിന് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാനില്‍ 18 മരണം

വീടുകള്‍ക്ക് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാനില്‍ 18 പേര്‍ മരിച്ചു. പാകിസ്ഥാന്‍ റാവല്‍പിണ്ടിക്കടുത്തുള്ള മോറകലു ഗ്രാമത്തിലാണ് വീടിന് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണത്.

അപകടത്തില്‍ 5 സൈനികരുള്‍പ്പെടെ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. കൂടാതെ 12 ഓളം പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ സൈനികപരിശീലനത്തിനിടെ നിയന്ത്രണം വിട്ട വിമാനം ഗ്രാമീണരുടെ വീടുകള്‍ക്ക് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News