ഉന്നാവോ പെൺകുട്ടിയുടെ കത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. പീഡിപ്പിച്ച ബിജെപി എം. എൽ. എ ഭീഷണിപെടുത്തുന്നുവെന്നും സുരക്ഷ വേണമെന്നും ആവിശ്യപ്പെട്ടു ഈ മാസം 12ന് പെൺകുട്ടി അയച്ച കത്ത് ശ്രദ്ധയിൽപ്പെടുത്തതിനെകുറിച്ച് സുപ്രീം കോടതി രജിസ്ട്രാറിൽ നിന്നാണ് വിശദീകരണം തേടിയത്.
കുൽദീപ് സെനഗറിന്റെ സഹോദരൻ മനോജ് സിങ്ങറും കൂട്ടാളികളും വീട്ടിൽ എത്തി ഭീഷണിപെടുത്തിയെന്നാണ് കത്തിൽ പറയുന്നത്.
ഇതിന്റെ തെളിവുകളും കത്തിനൊപ്പം ഉണ്ടായിരുന്നു. അപകടത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കത്തിന്റെ വിവരം പുറത്ത് വന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here