ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്; ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാസാക്കിയതിനെതിരെയുള്ള ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു.

ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് സമരം.സമരം കേരളത്തിലെ സര്‍ക്കാര്‍ മേഖലയെ ബാധിച്ചില്ല

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലൂടെ രാജ്യത്ത് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് എതിരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഹ്വാന പ്രകാരം രാജ്യപണിമുടക്ക് നടക്കുന്നത്.

പണിമുടക്ക് സര്‍ക്കാര്‍ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ല.രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ സമരവുമായി സഹകരിക്കുകയാണ് സർക്കാർ ഡോക്ടർമാരുടെ നിലപാട്.

ഒ.പി ,സ്പെഷ്യലിറ്റി ക്ലിനിക്കുകള്‍ എന്നീവയെ സമരം ബാധിച്ചില്ല.രോഗികള്‍ക്ക് സമരം കൊണ്ട് കാര്യമായ ബുദ്ധിമുട്ട് ഉണ്ടായില്ല

എന്നാല്‍ സ്വകാര്യ മേഖലയെ സമരം ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. മഞ്ചേരി, തൃശൂര്‍ ,ഇടുക്കി,കൊച്ചി,കോ‍ഴിക്കോട് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം തടസപെട്ടില്ല.

ഇന്ന് രാവിലെ 6 മണിക്ക് ആരംഭിച്ച പണിമുടക്ക് 24 മണിക്കൂര്‍ നീണ്ട് നിള്‍ക്കും. അത്യാഹിത വിഭാഗം, ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ് , അടിയന്തിര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ എന്ന വ്യാജേന വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനം ആരോഗ്യ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News