ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു

ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു. സ്വീകരണങ്ങൾക്കൊപ്പം യുവതയുടെ പ്രശ്നങൾ അടുത്തറിഞ്ഞും അവരുമായി സംവധിച്ചും യൂത്ത് സ്ട്രീറ്റിന് മുന്നോടിയായ പ്രചരണ ജാഥ ക്രിയാത്മകമായ ഇടപെടലാണ് നടത്തുന്നത്.

വർഗ്ഗീയത വേണ്ട തൊഴിൽ മതിയെന്ന മുദ്രാവാക്യം ഉയർത്തി കൊല്ലം ജില്ലയിൽ ആദ്യദിനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥക്ക് അഞ്ച് കേന്ദ്രങളിൽ ആവേശപൂർവ്വമായ സ്വീകരണം നൽകി.

ആഗോള വൽക്കരണ നയങൾ മൂലം രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും യുജനങളെ ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദങളിലേക്കാണ് യുവജനതയെ തള്ളി വിടുന്നതെന്ന് സ്വീകരണം ഏറ്റുവാങി എസ് സതീഷ് പറഞ്ഞു.

അതേ സമയം സാംസ്കാരിക രംഗത്ത് യുവജനങൾ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് കലാകാരന്മാരും കലാകാരികളുമായും ജാഥാ അംഗങൾ ആശയങൾ പരസ്പരം പങ്കുവെച്ചു.അടൂർഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് സാംസ്കാരിക കേരളത്തെ ചൊൽപ്പടിക്കു നിർത്താനുള്ള വർഗ്ഗീയ ശക്തികളുടെ ഇടപെടലാണെന്നും യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here