ലോക വിപ്ലവകാരി ചെഗുവേരയുടെ ജീവിതപശ്ചാത്തലങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി കൊച്ചിയില്‍ ചിത്രകലാക്യാമ്പ്

സാമ്രാജ്യത്വ മൂലധന ശക്തികള്‍ക്കെതിരെ പോരാടിയ ലോക വിപ്ലവകാരി ചെഗുവേരയുടെ ജീവിതപശ്ചാത്തലങ്ങള്‍ ക്യാന്‍വാസുകളില്‍ പകര്‍ത്തി കൊച്ചിയില്‍ ചിത്രകലാക്യാന്പ്. എറണാകുളം ടൗണ്‍ ഹാളില്‍ നാളെ നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് മുന്നോടിയായാണ്ചിത്രകലാക്യാന്പ് സംഘടിപ്പിച്ചത്.

എറണാകുളം ടൗണ്‍ ഹാളില്‍ നാളെ വൈകിട്ട് നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്‍റെ മുന്നോടിയായാണ് കൊച്ചിയില്‍ ചിത്രകലാക്യാന്പ് സംഘടിപ്പിച്ചത്. എറണാകുളം പപ്പന്‍ സ്മാരക ഹാളില്‍ രണ്ട് ദിവസമായി നടക്കുന്ന ചിത്രകലാക്യാന്പില്‍ പത്തോളം കലാകാരന്മാര്‍ പങ്കെടുക്കുന്നു. ലോക വിപ്ലവകാരിയായ ചെഗുവേരയുടെ ജീവിത പശ്ചാത്തലങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുമാണ് ചിത്രങ്ങളുടെ പ്രമേയം. സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ചിത്രകലാക്യാന്പ് ഉദ്ഘാടനം ചെയ്തു.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെഗുവേരയുടെ പ്രിയപുത്രി അലൈഡ ചെഗുവേരയും സമ്മേളനത്തില്‍ മുഖ്യാതിഥിയാകും. കലാകാരന്മാര്‍ വരച്ച ഈ സാമ്രാജ്യത്വ വിരുദ്ധ ചിത്രങ്ങള്‍ കൊണ്ടാകും അലൈഡയെ കൊച്ചി വരവേല്‍ക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here