ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ ഇന്ന്‌ വീണ്ടും മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ച

സഭാ തര്‍ക്കം പരിഹരിക്കാന്‍ ഇന്നു വീണ്ടും മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ച. ഓര്‍ത്തഡോക്സ് യാക്കോബായ സഭാനേതൃത്വങ്ങളെ ചര്‍ച്ചയ്ക്കു വിളിച്ചു. കോടതിവിധി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സര്‍ക്കാരിന്‍റെ സമവായ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ ചര്‍ച്ച.

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചയ്ക്കാണ് സർക്കാർ ശ്രമം. നേരത്തേ നടന്ന ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച ഓര്‍ത്തഡോക്സ് സഭയും ഇന്നു പങ്കെടുക്കുമെന്നാണ് സൂചന. സര്‍ക്കാരിന്‍റെ സമവായ-മധ്യസ്ഥ നീക്കങ്ങള്‍ക്ക് യാക്കോബായ സഭ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ചര്‍ച്ചയില്‍ പങ്കെടുക്കും. പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്നമാകാതിരിക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഉച്ചയ്ക്കു ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News