കഴിവുള്ള നിരവധി നേതാക്കള്‍ ലീഗിലുണ്ട്; അബ്ദുള്‍ വഹാബിനെതിരെ യൂത്ത് ലീഗിന്റെ വിമര്‍ശനം

ന്യൂപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍പോലും മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ക്കിടയില്‍ ഒരുതരത്തിലുള്ള ഏകോപനവുമില്ലെന്നാണ് വിമര്‍ശനം.

അതുകൊണ്ടാണ് മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ തുടര്‍ച്ചയായി പാളിച്ചകളുണ്ടായത്. രാജ്യസഭയിലെ മുസ്ലിം ലീഗിന്റെ ഏക എംപി പിവി അബ്ദുള്‍ വഹാബ് പ്രസംഗിക്കാന്‍ അവസരമുണ്ടായിട്ടും സഭയിലെത്താതിരുന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ വിമര്‍ശനം.

യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ഇതിനെതിരേ പരസ്യമായി രംഗത്തെത്തി. തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അണികളെ നിരാശയിലാക്കുകയാണ് നേതാക്കളെന്ന് മുഈനലി തങ്ങള്‍ കുറ്റപ്പെടുത്തുന്നു.

സഭയില്‍ ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തേണ്ടവരാണ് ലീഗ് എം പിമാര്‍. ഇ ടി മുഹമ്മദ് ബഷീര്‍ സ്വന്തം നിലയില്‍ ഇടപെടാറുണ്ടെങ്കിലും കൂട്ടായപ്രവര്‍ത്തനങ്ങളില്‍നിന്ന് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്.

സഭാസമ്മേളനം നടക്കുന്ന സമയത്ത് പോലും പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുള്‍ വഹാബും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് പൂര്‍ണസമയം ഡല്‍ഹിയിലുണ്ടാവുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്ന പരാതിയും നേതാക്കള്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News