സരിതയുടെ ഹര്‍ജി; രാഹുലിനും ഹൈബിക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: വയനാട്, കൊച്ചി ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതിയുടെ നോട്ടീസ്.

കേസ് 27ന് വീണ്ടും പരിഗണിക്കും.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു. സരിത കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നതും ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതും കണക്കിലെടുത്താണ് നാമനിര്‍ദേശ പത്രിക തള്ളിയിരുന്നത്.

ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News