ഉന്നാവോ കേസുകള്‍ യുപിക്ക് പുറത്തേക്ക്

രാജ്യത്തെ നടുക്കിയ ഉന്നാവോ പീഡനങ്ങളും തുടര്‍ന്ന് വാദിക്ക് നേരെ നടന്ന ആക്രമണങ്ങളും ഉള്‍പ്പെടെ അതി നിഷ്ഠൂര സംഭവങ്ങളിലേക്ക് രാജ്യത്തിന്റെ നീതിന്യായപീഠത്തിന്റെ വൈകിയുള്ള ഇടപെടല്‍. പീഢനം ഉള്‍പ്പെടെ അനുബന്ധമായ മുഴുവന്‍ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ ചീഫ്ജസ്റ്റിസ് ഉത്തരവിട്ടു. 2017 ലാണ് ജോലി വാഗ്ദാനം നല്‍കി ബിജെപി എംഎല്‍എ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചത്. തുടര്‍ന്ന് പരാതിയുമായി ചെന്ന പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ ജനാധിപത്യ സമൂഹത്തെ നാണിപ്പിക്കുന്ന ചെയ്തികളാണ് യുപി സര്‍ക്കാര്‍ നടത്തിയത്.

വാദത്തിനിടെ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പറഞ്ഞ് കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്ത് ജയിലലിടച്ചു. ആയുധം കയ്യില്‍വച്ചുവെന്ന് കള്ളക്കേസില്‍ കുടുക്കി പിതാവിനെയും ജയിലിലടച്ചു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലിരിക്കെ പിതാവ് കൊല്ലപ്പെടുകയായിരുന്നു. എറ്റവും അവസാനം ജയിലില്‍ കഴിയുന്ന അമ്മാവനെ കണ്ട് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.
പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel