കണ്ണൂര്‍ റൗഫ് വധം: ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രംഗത്ത്

ലീഗ് നേതാക്കള്‍ക്ക് എസ്ഡിപിഐയെ ഭയമാണെന്ന് കണ്ണൂര്‍ സിറ്റിയില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റൗഫിന്റെ സഹോദരന്‍. കൊലപാതകത്തിന് ശേഷം ലീഗ് നേതൃത്വം തിരിഞ്ഞു നോക്കിയില്ല.സജീവ ലീഗ് പ്രവര്‍ത്തകനായ റൗഫിനെ ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞതില്‍ ദുഃഖമുണ്ടെന്നും റൗഫിന്റെ സഹോദരന്‍ മശ്ഹൂദ് പറഞ്ഞു.

റൗഫിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നും എന്നാല്‍ അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ലീഗ് നേതൃത്വം നടത്തുന്നതെന്നും കുടുംബം ആരോപിച്ചു.രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് എസ് ഡി പി ഐ ക്കാര്‍ റൗഫിനെ കൊലപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം ലീഗ് പറയാത്തത് ലീഗ് നേതൃത്വത്തിന് എസ് ഡി പി ഐ യെ ഭയമായത് കൊണ്ടാണെന്ന് കൊല്ലപ്പെട്ട റൗഫിന്റെ സഹോദരന്‍ മശ്ഹൂദ് പറഞ്ഞു.

റൗഫ് ഉള്‍പ്പെടെ കുടുംബത്തില്‍ എല്ലാവരും നാട്ടിലെ അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ്.കൊലപാതകത്തിന് ശേഷം ലീഗ് നേതൃത്വം തിരിഞ്ഞ് നോക്കിയില്ല.റൗഫിനെ കറിവേപ്പില പോലെ ഉപയോഗിച്ച് വലിച്ചെറിഞ്ഞതില്‍ ദുഃഖമുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

എസ് ഡി പി ഐ ഉന്നത നേതൃത്വത്തിന്റെ അറിവോടെ കൃത്യമായ ആസൂത്രണം നടത്തിയാണ് റൗഫിനെ കൊലപ്പെടുത്തിയത്.എന്നാല്‍ ഇക്കാര്യം തുറന്നു പറയാന്‍ ഭയം മൂലം ലീഗ് നേതൃത്വം തയ്യാറാകുന്നില്ലങ്കിലും സത്യത്തെ ഏറെ നാള്‍ മൂടിവയ്ക്കാന്‍ കഴിയില്ലെന്നും റൗഫിന്റെ സഹോദരങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News