സര്‍ക്കാരിന് ആരെയും ഭീകരരായി പ്രഖ്യാപിക്കാം; കോണ്‍ഗ്രസ് പിന്തുണയോടെ യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസ്സായി

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി. ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് പാസാക്കിയത്.

അതേ സമയം ബില്ലിനെ അനുകൂലിച്ച് കോണ്ഗ്രസ് വോട്ട് ചെയ്തയത്തില്‍ പ്രതിഷേധം ശക്തം. അവസര്‍വാദപരവും, വഞ്ചനാ പറവുമായ നിലപാടാണ് കോണ്ഗ്രസ് സ്വീകരിച്ചതെന്ന് ഇടത്പക്ഷം ചൂണ്ടിക്കാട്ടി

യുഎപിഎ നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസ്സായതോടെ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും, ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള അധികാരം എന്‍ഐഎക്ക് ലഭിച്ചു. ശക്തമായ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് ബില്‍ പാസാക്കിയത് .

ഇതുവരെ സംഘടനകളെ ഭീകരവാദ സംഘടനകളായി പ്രഖ്യാപിക്കാന്‍ മാത്രമായിരുന്നു എന്‍ഐഎക്ക് അധികാരം ഉണ്ടായിരുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശഭീകരവാദ പ്രവര്‍ത്തനങ്ങളും, സൈബര്‍ കുറ്റകൃത്യങ്ങളും, മനുഷ്യക്കടത്തും എന്‍ഐഎക്ക് അന്വേഷിക്കാനാകും.

സെലെക്റ്റ് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ പാസ്സാക്കിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെച്ചുള്ളതാണ് ഭേദഗതകളെന്ന് പ്രതിപക്ഷം ആരോപിച്ചു. അമിത്ഷായുടെ മറുപാടി പ്രസംഗത്തിനിടെ കോണ്ഗ്രസും, തൃണമൂല്‍ കോണ്ഗ്രസും, മുസ്ലിംലീഗം സഭവിട്ടിറങ്ങി.

എന്നാല്‍ ചില കോണ്ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തി. കോണ്ഗ്രസിന്റേത് അവസരവാദപരവും, വഞ്ചനപറവുമായ നിലപാടാണെന്ന് ഇടതുപക്ഷം ശക്തമായ വിമര്‍ശനവും ഉന്നയിച്ചു.

ബില്ലിനെതിരെ കടുത്ത ആശങ്കകള്‍ ആണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ ഭീകരവാദ സംഘടനകളെ നിരോധിച്ചാലും ആളുകള്‍ സംഘടനയുടെ പഡവരുമാറ്റിയെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ന്യായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News