ഉന്നാവ്; പെണ്‍കുട്ടിയുടെ അനിയത്തിയും പീഡിപ്പിക്കപ്പെട്ടു; അമ്മയുടെ വെളിപ്പെടുത്തല്‍

ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹായികള്‍ ഉന്നാവ് പെണ്‍കുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍.വനിത അവകാശ സമിതി അംഗങ്ങളോട് പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. ജയിലില്‍ കഴിയുന്ന എംഎല്‍എയുടെ അനുയായികള്‍ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ സംഘം പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും പുറത്ത് വരുന്നത്. പരാതി നല്‍കിയോ എന്നു വ്യക്തമല്ല.

ദുരൂഹമായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്കും അഭിഭാഷകനും വെന്റിലേറ്റര്‍ സംവിധാനം ഇന്ന് മാറ്റാനായേക്കും. അതേമസമയം ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.കോടതി നിര്‍ദേശിച്ചതനുസരിച്ച്, ലക്നൗ കലക്ടര്‍ വൈകിട്ട് ആശുപത്രിയിലെത്തി 25 ലക്ഷം രൂപയുടെ ചെക്ക് പെണ്‍കുട്ടിയുടെ അമ്മയ്ക്കു കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News