ഓർമ്മയിൽ ഒരു ശിശിരം; നൊസ്റ്റാൾജിക് ഫീൽ ഗുഡ് സിനിമ

നവാഗതനായ വിവേക് ആര്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ “ഓർമ്മയിൽ ഒരു ശിശിരം” പ്രദർശനത്തിനെത്തി. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും എല്ലാം മികച്ച സോഷ്യൽ മീഡിയയിൽ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രതികരണം മികച്ചതാണ്.

സിനിമയുടെ പേര് പോലെ തന്നെ മനോഹരമായ ചില പ്രണയ ഓർമ്മകളാണ് ചിത്രം പറയുന്നത്. മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപക് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സ്‌കൂൾ വിദ്യാർഥിയായാണ് ദീപക് ചിത്രത്തിൽ എത്തുന്നത്. തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചയമുള്ള നടനാണ് ദീപക് പറമ്പോല്‍. ദീപക് ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തതയുള്ള റോളാണ് ഓർമ്മയിൽ ഒരു ശിശിരത്തിലെ നിതിൻ.

പുതുമുഖം അനശ്വര പൊന്നമ്പത്ത് ആണ് നായിക. വർഷ എന്ന കഥാപാത്രത്തെ അനശ്വര മനോഹരമാക്കി. മാല പാർവതി നിഥിന്റെ അമ്മ വേഷത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. അലൻസിയർ, സുധീർ കരമന, ബേസിൽ ജോസഫ്, മൃദുൽ, എൽദോ എന്നിവരാണ് മറ്റു താരങ്ങൾ.

വിഷ്ണുരാജിന്റേതാണ് കഥ. മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. അരുണ്‍ ജെയിംസ് ക്യാമറ ചലിപ്പിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു. ആദ്യ പ്രണയം , സൗഹൃദം , കുടുംബ ബന്ധങ്ങളുടെ തീവ്രത എന്നിവ മികച്ച രീതിയിൽ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News