മൺറോതുരുത്തുകാർക്ക്‌ വെള്ളം കയറാത്ത ആംഫിബിയൻ വീട്‌ നിർമ്മിച്ചു നൽകി സിപിഐഎം

മൺറോതുരുത്തുകാർക്ക്‌ മാതൃകയാക്കാവുന്ന വെള്ളം കയറാത്ത ആംഫിബിയൻ വീട്‌ സിപിഐഎം നിർമ്മിച്ചു നൽകി.മൺട്രോതുരുത്ത് സ്വദേശി ഗോപിനാഥന്
യുഎൻ ദുരന്തനിവാരണവിഭാഗം തലവൻ മുരളി തുമ്മാരക്കുടി കൈമാറി.

2018 ഏപ്രിലിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയാണ് വീടിന്‌ തറക്കല്ലിട്ടത്. പ്രളയം കാരണം നിർമാണം നീണ്ടെങ്കിലും വേലിയേറ്റ സമയങ്ങളിലും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് വീടിന്റെ നിർമ്മാണം.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാലിന്റേതായിരുന്നു ആശയം. ആർക്കിടെക് അസോസിയേഷനും ഒപ്പം ചേർന്നു. ഭാരം കുറഞ്ഞ കട്ടകളും മെറ്റൽ ഷീറ്റുകളും ഉപയോഗിച്ചാണ് 380 ചതുരശ്ര അടി വലുപ്പമുള്ള വീട് നിർമിച്ചത്.

ആഗോളതാപനത്തിന്റെ ഇരയായ മൺട്രോതുരുത്തിൽ നിന്നും പലായനം ചെയ്യാൻ തീരുമാനിച്ചിരുന്ന ഗോപിനാഥന് വേലിയേറ്റത്തെ അതിജീവിക്കാൻ കഴിയുന്ന വീട് ലഭിച്ചതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.

പാരിസ്ഥിതികപ്രശ്‌നം രേിടുന്ന മൺടോത്തുരുത്തിന് ഐക്യരാഷട്രസഭയുടെ സാങ്കേതികസഹായം ഉറപ്പാക്കുമെന്ന് യുഎൻ ദുരന്തനിവാരണവിഭാഗം തലവൻ മുരളി തുമ്മാരക്കുടി പറഞ്ഞു.ഇന്തോനേഷ്യയിലെ സെമരാംഗ് നഗരത്തിന് സമാനമാണ് മൺട്രോത്തുരുത്ത് അഭിമുഖീകരിക്കുന്നത്.   ഇരു സഥലങ്ങളും  ബന്ധിപ്പിച്ച്  പ്രത്യേക സംഘത്തെ ഉൾപ്പെടുത്തി പഠനം നടത്തും.  ഇവിടം  യുഎൻ സംഘം സന്ദർശിക്കുമെന്നും മുരളി തുമ്മാരക്കുടി പറഞ്ഞു

കെ എൻ ബാലഗോപാൽ അധ്യക്ഷനായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, കെ സോമപ്രസാദ്‌ എംപി തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News