കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു; സംസ്ഥാനത്തിന്റെ പ്രത്യേക പദവി കളയാനുള്ള കേന്ദ്ര നീക്കമെന്ന് വിമർശനം

കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര നീക്കമാണെന്നാണ് വിമർശനം. എന്നാൽ കേന്ദ്രസർക്കാർ വിഷയത്തിൽ വ്യക്തത വരുത്താനും തയ്യാറായിട്ടില്ല. നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷപാർട്ടികളുടെ തീരുമാനം. അതേ സമയം അതിർത്തികടന്ന് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്ക് സൈനികരുടെ മൃതദേഹം കൈമാറാമെന്ന് ഇന്ത്യ അറിയിച്ചു.

കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കമണ് കേന്ദ്രസർക്കറിന്റേതെന്ന വിമർശനം ശക്തമാണെങ്കിലും കാര്യങ്ങൾ വ്യക്തമാക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷപാർട്ടികളുടെ തീരുമാനം. താഴ്വരയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിലായ ജങ്ങൾ പലായനം ചെയ്യാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

കാശ്മീരിനുള്ള വിനോദ സഞ്ചാരികളുടെയും അവസ്‌ഥയും വ്യത്യസ്തമല്ല. വിനോദസഞ്ചാരികൾക്കും തീര്ഥാടകർക്കും മടങ്ങാൻ കൂടുത്താൽ വിമാനസർവീസുകൾ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനങ്ങളും യാത്രികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഉപയോഗിക്കുന്നു.

അതിനിടയിൽ ഇന്നലെ രാത്രിയിൽ കശ്മീരിൽ ശക്തമായ വെടിവെപ്പുണ്ടാവുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യം നിയന്ത്രണരേഖ മറികടന്നാണ് വെടിവെപ്പ് നടത്തിയത്. പാക്ക് സൈന്യം കഴിഞ്ഞ ജൂലൈ 31ന് നിയന്ത്രണ രേഖ കടന്ന് നടത്തിയ ആക്രമണത്തില് ഇന്ത്യ വധിച്ച നാല് പാക്ക് സൈനികരുടെ മൃതദേഹങ്ങൾ കൈമാറാണമെന്ന് ഇന്ത്യ അറിയിച്ചു.

വെള്ളക്കൊടിയുമായി വന്ന് മൃതദേഹങ്ങൾ കൊണ്ടുപോകാണാൻ പാക്ക് സൈന്യത്തിന് നിർദേശം നൽകിയെങ്കിലും പാക്കിസ്ഥാൻ ഇത്തവറെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.അതിനിടയിൽ കശ്മീരിൽ ജാഗ്രത നിർദേശം നൽകിയതിനെ തുടർന്ന് ജർമനി, യുകെ എന്നിവടങ്ങളിലുള്ളവരോട് കശ്മീർ സന്ദർശനം ഒഴിവാക്കാൻ അവിടുത്തെ സർക്കാരുകളും നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News