‘അമ്പിളി’ സംഗീത വിരുന്ന് ഇന്ന് വൈകിട്ട് 5 മണിക്ക് കൊച്ചി ലുലു മാളിൽ

ടൊവിനോ നായകനായ ഗപ്പിക്ക് ശേഷം; സംവിധായകൻ ജോൺ പോൾ ജോർജ്ജ് സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന “അമ്പിളി” എന്ന ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകൾ എല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അമ്പിളിയുടെ അണിയറ പ്രവർത്തകർ സിനിമ പ്രേക്ഷകർക്കും സംഗീതാസ്വാദകർക്കുമായി ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ലുലു മാളിൽ സംഗീത വിരുന്നൊരുക്കുന്നു.

മലയാളികളുടെ ഇഷ്ട്ട ഗായകരായ ബെന്നി ദയാൽ, ആന്‍റണി ദാസൻ, സൂരജ് സന്തോഷ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ വിഷ്ണു വിജയ്, മധുവന്തി നാരായൺ തുടങ്ങിയവരാണ് പ്രേക്ഷകർക്കായി സംഗീത വിരുന്നൊരുക്കുവാൻ എത്തുക. കൂടാതെ സിനിമയിലെ പ്രധാനതാരങ്ങളും അണിയറ പ്രവർത്തകരും പ്രോഗ്രാമിൽ പങ്കെടുക്കുവാനായി എത്തുമെന്നും അറിയുന്നു.അമ്പിളിയിലെ ആദ്യ ഗാനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു ആന്റണി ദാസൻ പാടിയ ജാക്സൺ അല്ലെടാ എന്ന ഗാനം.

പത്ത് ലക്ഷത്തിന് മുകളിലാണ് ഇതുവരെ യൂട്യൂബിൽ ആ ഗാനം കണ്ടു കഴിഞ്ഞവരുടെ എണ്ണം. അതിനു ശേഷം പുറത്തിറക്കിയ ആരാധികേ എന്ന രണ്ടാമത്തെ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കുമ്പളങ്ങിനൈറ്റ്സ് ടീമാണ് ആ ഗാനം പ്രേക്ഷകർക്കായി സമർപ്പിച്ചത്. വിനായക് ശശികുമാർ എഴുതിയ ഗാനങ്ങൾക്ക് വിഷ്ണുവിജയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. നസ്രിയയുടെ അനുജൻ നവീൻ നസീം ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകയും അമ്പിളിക്കുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.. യാത്രയ്ക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ പുതുമുഖം തൻവി റാമാണ് നായികയായെത്തുന്നത്.

നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ടീസറും ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. കിരണ്‍ ദാസാണ് ചിത്രത്തിൻ്റെ ചിത്രസംയോജകൻ . വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുമ്പോൾ മഷാര്‍ ഹംസയാണ് കോസ്റ്റ്യൂം ഡിസൈനിംഗ് നടത്തിയിരിക്കുന്നു. ആര്‍ ജി വയനാടനാണ് മേക്കപ്പ് മാൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് അമ്പിളി ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ ആഗസ്റ്റ് ഒൻപതിന് പ്രദർശനത്തിനെത്താൻ ഒരുങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News