കള്ള വിഗ്രഹങ്ങളെ സൃഷ്ടിക്കുന്ന ദുഷ്പത്രപ്രവര്‍ത്തനം തുലയട്ടെ; പാഴ് വിഗ്രഹങ്ങള്‍ തകരട്ടെ; പ്രിയപ്പെട്ട ബഷീര്‍, വിട

പ്രിയപ്പെട്ട ബഷീര്‍,
ഇത് നിന്റെ അവസാനത്തെ വാര്‍ത്ത. നിന്റെ കാലത്തെ ദുഷ്പത്രവ്യവസായത്തിന്റെ തെറ്റു തിരുത്തുന്ന വാര്‍ത്ത. പിഴച്ച പത്രപ്രവര്‍ത്തനം പണിതെടുന്ന വിഗ്രഹത്തെ തല്ലിയുടച്ച വാര്‍ത്ത.

നിന്റെ കൊലയാളി ഒരു പൊയ് വിഗ്രഹമായിരുന്നു. ഈ കാലത്തെ തെറ്റായ പത്രവ്യവസായം പടുത്തുവച്ച പാഴ്വിഗ്രഹം. നീതിയുടെ കാവലാളായും നിയമത്തിന്റെ പടയാളിയായും പാടിപ്പുകഴ്ത്തപ്പെട്ട കള്ളവിഗ്രഹം.

ജനനേതാക്കളെ ഇകഴ്ത്താന്‍ വേണ്ടി, ഇടതുപക്ഷത്തെ ആക്രമിക്കാന്‍ വേണ്ടി വലതുപക്ഷ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ പെരുംനുണയായിരുന്നു അയാള്‍. ജോലിയുടെ ഭാഗമായി അയാള്‍ ചെയ്ത ചിലതിനെ അവര്‍ മഹത്വവത്കരിച്ചു. അയാളുടെ അപക്വതകളെയും ജനാധിപത്യവിരുദ്ധനടപടികളെയും പോലും വീരകൃത്യങ്ങളാക്കി. അയാളുടെ കുറ്റവാസനയെ പൈങ്കിളിവത്കരിച്ചു.
നിന്റെ മരണം ആ പാഴ്വിഗ്രഹത്തെ തുറന്നുകാട്ടിയിരിക്കുന്നു.

ബഷീര്‍, തലസ്ഥാനത്തെ നഗരവീഥിയില്‍ നീ സ്വന്തം ചോരകൊണ്ടെഴുതിയ നിന്റെ അവസാനത്തെ വാര്‍ത്ത ഞങ്ങള്‍ വേദനയോടെ വായിക്കുന്നു. നിന്റെ മരണം വിളിച്ചുപറയുന്ന സന്ദേശം ഞങ്ങള്‍ ആദരവോടെ ഉള്‍ക്കൊള്ളുന്നു.

കള്ള വിഗ്രഹങ്ങളെ സൃഷ്ടിക്കുന്ന ദുഷ്പത്രപ്രവര്‍ത്തനം തുലയട്ടെ. പാഴ് വിഗ്രഹങ്ങള്‍ തകരട്ടെ.
പ്രിയപ്പെട്ട ബഷീര്‍, വിട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News