ശ്രീറാമിനും വഫയ്ക്കും എട്ടിന്റെ പണി; തലയൂരാനാവാത്ത വകുപ്പുകള്‍ ചുമത്തി പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സും റദ്ദാക്കാന്‍ തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും.

മദ്യപിച്ച് ലക്കുകെട്ടയാള്‍ക്ക് വാഹനം നല്‍കിയതിനാണ് വഫയുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വഫയുടെ ലൈസന്‍സും റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍പും അമിത വേഗതയ്ക്ക് പഴികേട്ടിട്ടുള്ള വ്യക്തി കൂടിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. 304 പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. സുഹൃത്ത് വഫ ഫിറോസിന്റെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീറാം വെങ്കിട്ടരാമന്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജാമ്യം നല്‍കരുതെന്ന വാദം പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിമാന്‍ഡില്‍ ആണെങ്കിലും ആശുപത്രിയില്‍ തന്നെ തുടരാമെന്നാണ് കോടതി വിധി. ശ്രീറാമിന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും തുടര്‍ ചികിത്സയ്ക്ക് ആശുപത്രിയില്‍ തന്നെ തുടരേണ്ടതുണ്ടെന്നുള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ തുടരാമെന്ന് കോടതി വിധിച്ചത്. ശ്രീറാമിനെതിരെ വകുപ്പ് തല നടപടിയും ഉണ്ടാകുമെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News