കൊലക്കുറ്റത്തിന് കേസെടുത്തത് ശരിയായില്ല; ശ്രീറാമിന് പിന്‍തുണയുമായി ബിജെപി ജില്ലാപ്രസിഡണ്ട്

തിരുവനന്തപുരം: മദ്യലഹരിയില്‍ നിയമം ലംഘിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്ത ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത്.

മാധ്യമങ്ങളുടെ കൈയ്യടി വാങ്ങാനാണ് നരഹത്യയ്ക്ക് കേസെടുത്തതെന്നാണ് ഫേസ്ബുക്കില്‍ ശ്രീറാമിന് വേണ്ടിയുള്ള ശ്രീകാന്തിന്റെ പോസ്റ്റ്.

ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിനെ നിസാരവത്ക്കരിക്കുകയാണ് ബിജെപി ജില്ലാ പ്രസിഡന്റ്.

ഒരു റോഡ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ അതിനു കൊലകുറ്റത്തിന് കേസെടുക്കുന്നത് ശരിയാണോ? അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടാല്‍ എടുക്കേണ്ട കേസ് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 എ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്.

മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കില്‍ 185-ാം വകുപ്പും കൂടി ചേര്‍ക്കാം. പക്ഷെ ഈ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത് ബോധപൂര്‍വമല്ലാത്ത കൊലപാതകത്തിന് ( Sec 304 of IPC). ”ഒരു യുവസഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാം.

പക്ഷെ പോലീസ് നടപടി നിയമബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ സാധ്യമല്ല. മാധ്യമങ്ങള്‍ സ്വയം ചിന്തിക്കാനും ആത്മ വിമര്‍ശത്തിനു തയ്യാറാവുകയും വേണമെന്നാണ് എന്റെ അഭിപ്രായം.

ജനങ്ങളിലേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സാധിക്കുമെന്നതു കൊണ്ട് നിയമവാഴ്ചയുടെ കൈയ്യും വായും വിവാദങ്ങള്‍ ഉണ്ടാക്കി മുടിക്കെട്ടാന്‍ ശ്രമിക്കരുതെന്നും ബിജെപി നേതാവ് പോസ്റ്റില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.

ദേവികുളത്തെ ഐഎഎസ്‌ പുലിയുടെ മുഖംമൂടി അഴിഞ്ഞുവീണപ്പോൾ സഹിക്കാനാവാത്തതിന്റെ അസഹിഷ്‌ണുതയും പോസ്റ്റില്‍ മുഴുനീളമുണ്ട്‌.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

യുവ മാധ്യമ പ്രവര്‍ത്തകന്‍ കെ..എം.ബഷീറിന്
ആദരാഞ്ജലികള്‍. സിറാജ് പത്രത്തിന്റെ പത്രപ്രവര്‍ത്തകന്‍ ബഷീറിനെ കുറിച്ച് അറിയാന്‍ സാധിക്കുന്നത് അദ്ദേഹം മികച്ച ഒരു മാധ്യമ പ്രവര്‍ത്തകനെന്നാണ്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടം തന്നെ.

ബഷീറിന്റെ മരണത്തിനു കാരണക്കാരനായ യുവ ഐഎഎസുകാരനെ അറസ്റ്റും ചെയ്തു. വേണ്ടതു തന്നെ.

പക്ഷെ ……
ഒരു റോഡ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ അതിനു കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ? അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടാല്‍ എടുക്കേണ്ട കേസ് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 എ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്

മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കില്‍ 185-ാം വകുപ്പും കൂടി ചേര്‍ക്കാം. പക്ഷെ ഈ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത് ബോധപൂര്‍വമല്ലാത്ത കൊലപാതകത്തിന് ( Sec 304 of IPC).

ഇതോടെ വാഹന അപകടത്തില്‍ മരിച്ച ബഷീറിന്റെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യമാണുള്ളത്.

മരിച്ച ബഷീറുമായി ശ്രീറാമിനു എന്തെങ്കിലും വിരോധമുള്ളതായി ആര്‍ക്കും ആക്ഷേപവുമില്ല. കൊല്ലാനുള്ള ഉദ്ദേശേത്തോടാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ് ?

ഈ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശം. പക്ഷെ വിവാദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News