സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് കൊച്ചിയിൽ പ്രവർത്തനം തുടങ്ങുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടെ റോട്ടറി ക്ലബാണ് നെക്ടർ ഓഫ് ലൈഫ് എന്ന പേരിൽ പദ്ധതി തുടങ്ങുന്നത്.പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു.

അമ്മമാരുടെ മുലപ്പാൽ ശേഖരിച്ച്, ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന രീതിയിലാണ് മുലപ്പാൽ ബാങ്കുകളുടെ പ്രവർത്തനം.

പ്രസവത്തോടെ അമ്മ മരിച്ച കുഞ്ഞുങ്ങൾക്കും, മാസം തികയാതെ ജനിച്ചവർക്കും, ചികിത്സയിലുള്ള കുട്ടികൾക്കും ഇതു വഴി മുലപ്പാൽ ലഭ്യമാക്കാനാകും.

കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്കാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ സഹകരണത്തോടെ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന നെക്ടർ ഓഫ് ലൈഫ് എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി കെ കെ ഷൈലജ ടീച്ചർ നിർവ്വഹിച്ചു.

രാജ്യത്ത് ഏഴ് മുലപ്പാൽ ബാങ്കുകളാണ് നിലവിലുള്ളത്. പ്രസവം കഴിഞ്ഞ് മുലയൂട്ടലിന് ശേഷവും വാക്സിനേഷനായി വരുമ്പോഴുമാകും അമ്മമാരിൽ നിന്ന് മുലപ്പാൽ ശേഖരിക്കുക.

സംസ്ഥാനത്തെ രണ്ടാമത്തെ മുലപ്പാൽ ബാങ്ക് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തുടങ്ങാനാണ് റോട്ടറി ക്ലബ്ബിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News