ശില്പ കലാകാരന്മാർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ ചിത്രപ്രദർശനത്തിന് സൗകര്യമൊരുക്കി ക്വയിലോണ്‍ ആര്‍ട്ട് ഗാലറി

അന്താരാഷ്ട്ര നിലവാരത്തിൽ കൊല്ലം പബ്ലിക്ക് ലൈബ്രറി വളപ്പിൽ ആരംഭിച്ച ആർട്ട് ഗാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു. ചിത്ര-ശില്പ കലാകാരന്മാർക്ക് അവരുടെ കലാസൃഷ്ടികൾ മികച്ച വെളിച്ചത്തിലും അന്തരീക്ഷത്തിലും ക്വയിലോൺ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കാം.

ആധുനിക സജ്ജീകരണങ്ങളോടെ പൂർണമായി ശീതികരിച്ച ആർട്ട് ഗാലറിയിൽ ബിനാലെ മോഡൽ സംവിധാനങ്ങൾ,ഓരോ കലാസൃഷ്ടിക്കും അനുയോജ്യമായ വെളിച്ചം നൽകുന്ന ലൈറ്റ് ആൻഡ് സൗണ്ട്, വീഡിയോ ഇൻസ്റ്റലേഷൻ നടത്താൻ വേണ്ട സാങ്കേതിക വിദ്യകൾ, തുടങ്ങിയവയാണ് ഗാലറിയുടെ പ്രത്യേകതകൾ.

വരൾച്ചയുടെ നാളുകൾ, അഭയാർഥികളുടെ പലായനം, പ്രകൃതിയുടെ കൈയ്യൊപ്പ്,മനുഷ്യന്റെ സ്വപ്നങൾ,അങനെ പല ആശയങൾ സംവദിക്കുന്ന നാൽപ്പതിലധികം ചിത്രങ്ങൾ കാണാം.

പുർണമായും തടിയും പേപ്പറും ഉപയോഗിച്ചു രൂപകല്പന ചെയ്ത ശില്പങ്ങളും ചിത്രങൾക്കൊപ്പം ഉണ്ട്.സോപാനം കലാനികേതനിലെ കലാകാരന്മാരുടെ സൃഷ്ടികളാണിവയൊക്കെ. ഇഷ്ടപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ആർട്ട് ഗാലറിയിൽ വാങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News