ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം: മെഹബൂബ മുഫ്തി

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും, ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്ന് മെഹബൂബ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ തീരുമാനം രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും 370ാം അനുച്ഛേദം റദ്ദാക്കാനുള്ള കേന്ദ്ര നീക്കം ഏകപക്ഷീയമാണെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധവും ഭരണഘടനാന വിരുദ്ധവുമാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. തീരുമാനത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് വഞ്ചിക്കപ്പെട്ടുവെന്നും മെഹബൂബ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here