കശ്മീരില്‍ വീണ്ടും സൈനികനീക്കം; പരിഭ്രാന്തിയോടെ ജനം

ദില്ലി: കശ്മീരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 000 അര്‍ധ സൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനം.

താഴ്‌വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഉത്തര്‍പ്രദേശ്, ഒഡീഷ, അസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സൈനികരെയാണ് കശ്മീര്‍ താഴ്‌വരയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവരെ വിവിധയിടങ്ങളില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്തു.

100 ബറ്റാലിയന്‍ അര്‍ധ സൈനികരെയും 30000 സൈനികരെയും കശ്മീരില്‍ വിന്യസിച്ചതിന് പുറമേയാണ് പുതിയ നീക്കം.

മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.

തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News