കാശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 എന്താണ്? അറിയാം വിശദമായി

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിന്റെയും സിപിഐ എമ്മിന്റേയും നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു ബില്‍ അവതരിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം. കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് 35എ.

കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്. മറ്റൊരു ആര്‍ട്ടിക്കിളാണ് 370. ഇത് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരിവിട്ടു. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News