കശ്മീര്‍: ഭരണഘടനക്കും ജനാധിപത്യത്തിനെതിരെയുമുള്ള പ്രഹരമാണ് മോദി സര്‍ക്കാര്‍ നല്‍കിയതെന്ന് യെച്ചൂരി; തീരുമാനത്തിനെതിരെ കശ്മീര്‍ ജനത ഒറ്റകെട്ടായി പൊരുതണം; ഓഗസ്റ്റ് 7ന് സിപിഐഎം പ്രതിഷേധം

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കശ്മീരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതുവഴി ഭരണഘടനക്കും ജനാധിപത്യത്തിനെതിരെയുമുള്ള പ്രഹരമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നല്‍കിയതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ജമ്മു കശ്മീര്‍ ജനത ഇന്ത്യയോടൊപ്പം നിന്നവരാണ്. രാജ്യം അവരോട് കാണിച്ചിട്ടുള്ള പ്രതിബന്ധതയാണ് അവര്‍ക്ക് നല്‍കിയ പ്രത്യേക പദവി നല്‍കുന്ന 370 അനുഛേദത്തിലുള്ളത്. എന്നാല്‍ മോഡി സര്‍ക്കാര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറി അവരെ വഞ്ചിക്കുകയാണ് ചെയ്തത്.

ജമ്മു കശ്മീരിനെ പിടിച്ചെടുക്കപ്പെട്ട പ്രദേശമായാണ് ബിജെപി കാണുന്നത്. ഭരണഘടനയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടാണ് അവര്‍ ജമ്മൂ കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നത്.

ദേശീയ ഐക്യത്തിനെതിരെയുള്ള ആക്രമണമാണ് ബിജെപി നടത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുമായി ജമ്മു കശ്മീര്‍ ജനതക്ക് ഐക്യം ഉണ്ടാക്കിയെടുക്കേണ്ടത് രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്താണ്. മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ വാക്ക് നല്‍കിയതുമാണ്.

മോഡി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സിപിഐഎം ശക്തമായി അപലപിക്കുകയാണ്. ഈ തീരുമാനം നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണ്. ഇത് ജമ്മു കശ്മീര്‍ ജനതയുടെ മാത്രം പ്രശ്‌നമല്ല, അവരുടെ ആക്രമണം ജനാധിപത്യത്തിനും, മതനിരപേക്ഷതക്കും, ഭരണഘടനക്കും എതിരായാണ്.

മോഡി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കശ്മീര്‍ ജനത ഒറ്റകെട്ടായി പൊരുതണം. സിപിഐഎം നേതൃത്വത്തില്‍ ഓഗസ്റ്റ് 7നു സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News