സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് ഭാര്യ ശ്വേതാ ഭട്ട്

ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് അദ്ദേഹത്തിന്റെ ഭാര്യ.സഞ്ജീവ് ഭട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്. താനെടുത്ത തീരുമാനങ്ങള്‍ക്ക് ഇപ്പോള്‍ നീ വില നല്‍കുകയാണ്.വൈകാരികമാണ് സഞ്ജീവിന്റെ കത്തിലെ വരികള്‍. തന്നെ പിന്തുണയ്ക്കുന്നതിന് അദ്ദേഹം ഭാര്യയ്ക്കും കുടുംബത്തിനും നന്ദി പറയുന്നു.ഞാനിന്ന് ആരൊക്കെയാണോ അതിനൊക്കെയും കാരണമായിരിക്കുന്നത് നീയാണ്. എന്റെ ബലവും പ്രേരണയും നീതന്നെയാണ്- സഞ്ജീവ് ഭട്ട് കത്തില്‍ എഴുതുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ നിനക്കും കുട്ടികള്‍ക്കും കടുത്തതായിരുന്നു. ഞാനെടുത്ത തീരമാനത്തിന് വേണ്ടി അതിന് വേണ്ടിയാണ് നിങ്ങളെല്ലാവരും വിലനല്‍കേണ്ടി വന്നത് സഞ്ജീവ് ഭട്ട് പറയുന്നു. ഈ പ്രതിസന്ധികളെയെല്ലാം അസാമാന്യമായ മനക്കരുത്തോടെ നീയൊറ്റക്കാണ് നേരിടുന്നത്. രാജ്യം മുഴുവന്‍ നിന്റെ കരുത്തും നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും അനീതിക്കെതിരായ പോരാട്ടവും കാണുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News