ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ വ‍ഴിവിട്ട നീക്കം; പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ വ‍ഴിവിട്ട നീക്കം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍. രക്തപരിശോധന നടത്തുന്നതില്‍ വീ‍ഴ്ച്ച വരുത്തിയ മ്യൂസിയം എസ്ഐ ജയപ്രസാദിനെ ആണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ സംഘത്തെ പൊളിച്ച് പണിതു. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാന്‍ എഡിജിപി ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ യഥാസമയത്ത് രക്തപരിശോധന നടത്താതത് മൂലം കേസിലെ നിര്‍ണായകമായ തെളിവ് നഷ്ട്പെട്ടു എന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന മ്യൂസിയം എസ്ഐ ജയപ്രസാദിനെ അന്വേഷണ വിധേയമായിട്ടാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. രാത്രി അപകടം ഉണ്ടായിട്ടും കേസിലെ കൂട്ട് പ്രതിയായ വഫാ ഫിറോസിനെ ടാക്സി കാറില്‍ വീട്ടിലേക്ക് അയച്ചതും, ക്രൈം നമ്പര്‍ പോലൂം ഇല്ലാതെ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് എത്തിച്ചതും, സ്വകാര്യ ആശുപത്രിയില്‍ സുഖവാസത്തിന് സൗകര്യം ഒരുക്കി കൊടുത്തതും വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ കേസ് അന്വേഷിക്കുന്ന മ്യൂസിയം പോലീസിനെ ചുമതലയില്‍ നിന്ന് മാറ്റി പ്രത്യേക അന്വേഷണ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു.

ക്രൈംബ്രാഞ്ച് , ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട പ്രത്യോക സംഘമാവും അന്വേഷിക്കുക.ക്രമസമാധാന പാലന ചുമതലയുളള എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ മേല്‍നോട്ടത്തില്‍ ആവും അന്വേഷിക്കുക.എസ്പി ഷാനവാസ്, സിറ്റി പോലീസിലെ നര്‍ക്കോട്ടിക്ക് വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. കോസ്റ്റല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ അജി ചന്ദ്രന്‍ നായര്‍, എസ് എസ് സുരേഷ്ബാബു എന്നീവര്‍ ഉള്‍പ്പെട്ടാതാണ് സംഘം. പോലീസ് ഉദ്യോഗസ്ഥരുടെ വീ‍ഴ്ച്ചകളും സംഘം അന്വേഷിക്കും .എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജ് സെല്ലില്‍ ക‍ഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണക്കും .പ്രോസിക്യൂഷന്‍റെ ശക്തമായ എതിര്‍പ്പ് ഉളളതിനാല്‍ ജാമ്യം ലഭിക്കാനിടയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News