ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകന്‍ അഖിലേഷ്, യാത്രയായത് 3 പേര്‍ക്ക് പുതുജീവന്‍ നല്‍കി

കൊല്ലത്ത് ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകനായ അഖിലേഷ് മൂന്ന് പേര്‍ക്ക് പുതുജീവൻ നല്‍കിയാണ് യാത്രയായത്. കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ കരിക്കോട് സ്വദേശി അഖിലേഷിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവേ ബൈപ്പാസില്‍ പാല്‍ക്കുളങ്ങരയില്‍ വച്ചാണ് കല്ലുംതാഴം കുറ്റിച്ചിറ സ്വദേശി അഖിലേഷിന്‍റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുന്നത്. തെറിച്ചുവീണ അഖിലേഷിനെ നാട്ടുകാര്‍ ബൈപ്പാസിലെ തന്നെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലുമെത്തിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലേഷിന് ഞായറാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇതോടെ അവയവദാനമെന്ന മഹാദാനത്തിന് അഖിലേഷിന്‍റെ വീട്ടുകാര്‍ സമ്മതം അറിയിച്ചു .

അഖിലേഷിൻറെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയ്ക്കും ഒരു വൃക്കയും കണ്ണുകളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കും നല്‍കി .സര്‍ക്കാരിന്‍റെ മരണാനന്തര അവയവ ദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവങ്ങൾ ദാനം ചെയ്തത്.അതേ സമയം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ 6000 രൂപയുടെ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് മെച്ചപ്പെട്ട ചികിത്സ യ്ക്കായി തിരുവനന്തപുരത്തേക്ക് പോകാൻ ആമ്പുലൻസ് സേവനം വൈകിപ്പിച്ചുവെന്ന് ആക്ഷേപമുണ്ട്.
സിപിഐഎം ജില്ലാ സെക്രട്ടി എസ് സുദേവൻ അഖിലേഷിന്റെ കുടുമ്പത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here