ഡിവൈഎഫ്‌ഐ സംസ്ഥാനജാഥയ്‌ക്ക്‌ കോട്ടയം ജില്ലയിൽ വൻവരവേൽപ്പ്‌

ഡിവൈഎഫ്‌ഐയുടെ മുന്നേറ്റപാതയിൽ പുതുചരിത്രമാകുന്ന യൂത്ത്‌സ്‌ട്രീറ്റിന്‌ വിളംബരമായ സംസ്ഥാനജാഥയ്‌ക്ക്‌ ജില്ലയിൽ വൻവരവേൽപ്പ്‌. “വർഗീയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യവുമായി 15 ന്‌ സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ക്യാപ്റ്റനായ തെക്കൻമേഖലാ ജാഥയുടെ കോട്ടയം ജില്ലയിലെ രണ്ടാം ദിന പര്യടനം തുടരുന്നു.

ചങ്ങനാശേരിയിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് 11 ന്‌ പാമ്പാടിയിലും മൂന്നിന്‌ കൊടുങ്ങൂർ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപവും 4.30 ന്‌ ഈരാറ്റുപേട്ടയിലും സ്വീകരണം നൽകും. 5.30 ന്‌ കാഞ്ഞിരപ്പള്ളി പേട്ടകവലയിലാണ്‌ ജില്ലയിലെ അവസാനസ്വീകരണകേന്ദ്രം.

ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌ എംഎൽഎ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ഇടുക്കി ജില്ലയിൽ പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News