ഉത്തേജക പരിശോധനയ്ക്കായി നല്‍കിയത് കാമുകിയുടെ മൂത്രം; ഫലം വന്നപ്പോള്‍ ഗര്‍ഭവും; പുരുഷ ബാസ്‌കറ്റ്ബോള്‍ താരത്തിന് കിട്ടിയത് എട്ടിന്റെ പണി

അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്ബോള്‍ താരം ഡിജെ കൂപ്പറിന് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഉത്തേജക പരിശോധനയ്ക്കായി കൂപ്പര്‍ നല്‍കിയത് കാമുകിയുടെ മൂത്രമാണ്.

പരിശോധനാ ഫലത്തില്‍ കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്ന് മനസിലായപ്പോഴാണ് കള്ളി പുറത്തുവന്നത്.

തുടര്‍ന്ന് സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്കയച്ചതെന്ന് വ്യക്തമായത്.

സംഭവം കബളിപ്പിക്കുകയാണെന്ന് തെളിഞ്ഞതോടെ അന്താരാഷ്ട്ര ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേയ്ക്ക് കൂപ്പറിനെ വിലക്കുകയും ചെയ്തു. തന്റെ കാമുകി ഗര്‍ഭിണിയാണെന്ന് കൂപ്പറും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News