കേരളത്തിലെ യുഡിഎഫ് എംപിമാര്‍ക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ ക‍ഴിയുന്നില്ല: എ വിജയരാഘവന്‍

കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത് അയച്ച യുഡിഎഫ് എംപി മാര്‍ക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

കേന്ദ്രം കേരളത്തോട് കടുത്ത അവഗണന തുടരുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനോ ആവശ്യങ്ങള്‍ നേടിയെടുക്കാനോ യുഡിഎഫ് എംപി മാര്‍ മെനക്കെടുന്നില്ല.

ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും എ വിജയരാഘവന്‍ കണ്ണൂരില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്ക് എതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ നടന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

ആലപ്പുഴയില്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ടിജെ ആഞ്ചലോസ്, ഷേക് പി ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

പാലക്കാട് ഹെഡ് പോസ് റ്റോഫീസിലേക്ക് ഘഉഎ മാര്‍ച്ച്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ് കണ്‍വീനര്‍ വി ചാമുണ്ണി, സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്, സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, കെവി വിജയദാസ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംബി രാജേഷ് ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രകടനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകെരി ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് എന്‍സിപി നേതാവ് തോമസ് ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മേനക ജംഗ്ഷനില്‍ നിന്നും ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാപ്പീസിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്. കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപിആര്‍ വേശാല ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെപി സതീഷ് ചന്ദ്രന്‍, എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സിപി മുരളി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, വികെ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇടുക്കി കട്ടപ്പന പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മുന്‍ എംപി സ്‌കറിയ തോമസ് ഉദ്ഘാടനം ചെയ്തു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടി കെകെ ജയചന്ദ്രന്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിഎ കുര്യന്‍, സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രകടനം മുന്‍മന്ത്രിയും കെടിഡിസി ചെയര്‍മാനുമായ എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News