കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി അമേരിക്ക

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു തൊട്ടുപിറകെ് അമേരിക്കയുടെ പ്രതികരണം.കാശ്മീരില്‍ ‘സമാധാനവും സ്ഥിരതയും’ വേണമെന്ന് അമേരിക്ക. പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പുതന്നെ ജമ്മു കാശ്മീരില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. ശ്രീനഗറിലും മറ്റ് ജില്ലകളിലും അനിശ്ചിതകാല നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജനങ്ങള്‍ സംഘടിപ്പിക്കുന്നതിനും യോഗങ്ങള്‍ നടത്തുന്നതിലും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കശ്മീരിലെ സംഭവവികാസങ്ങള്‍ സാകൂതം വീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ്.ആളുകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നു.വ്യക്തികളുടെ മൗലികാവകാശങ്ങളെ ബഹുമാനിച്ചുകൊണ്ടും അവിടുത്തെ ജനങ്ങളുമായി ചര്‍ച്ചചെയ്തുകൊണ്ടുമാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്.ഇന്ത്യയും പാക്കിസ്ഥാനും ഒരേപോലെ അവകാശപ്പെടുന്ന ഭൂമികയാണ് കാശ്മീര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here