കാശ്മീര്‍; നടപ്പിലാക്കിയത് മോദി-ഷാ-തന്ത്രം

കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കുന്ന നടപടി കേന്ദ്രം നടപ്പിലാക്കിയത് കൃത്യമായ മുന്നൊരുക്കത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. പ്രഖ്യാപനദിവസം വരെ കശ്മീര്‍ വിഷയത്തില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും യാതൊരു സൂചനകളും കേന്ദ്രവൃത്തങ്ങളില്‍നിന്ന് ലഭിച്ചിരുന്നില്ല. കശ്മീരിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചതോടെയാണ് അഭ്യൂഹങ്ങളും ഉയര്‍ന്നുതുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News