അമിതവേഗം ഇനി നടക്കില്ല; നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ ചിത്രം പകര്‍ത്തുന്ന ക്യാമറകള്‍ വരുന്നു

വാഹനങ്ങളുടെ അമിതവേഗം പിടിക്കാന്‍ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് കാമറകളും റഡാര്‍ കാമറകളും വരുന്നു.

നിലവില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളേക്കാള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇവ. എത്ര വേഗതയിലായാലും നമ്പര്‍ പ്ളേറ്റിന്റെ ഉള്‍പ്പെടെ വ്യക്തതയുള്ള ചിത്രം പകര്‍ത്തും.

ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തോടെയാണ് സ്മാര്‍ട്ട് കാമറകളുടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരം 820 സ്മാര്‍ട്ട് കാമറകളാണ് പല കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്നത്.

ഇതിനു പുറമേയാണ് ഏറ്റവുമധികം അപകടം നടക്കുന്ന ബ്ലാക്ക്‌സ്‌പോട്ടുകളില്‍ 200 റഡാര്‍ കാമറകള്‍ വരുന്നതും. മൂവി കാമറ പോലെ സ്റ്റാന്‍ഡില്‍ ഉറപ്പിക്കാവുന്നവയാണ് റഡാര്‍കാമറ.

നമ്പര്‍ പ്ളേറ്റ് കാപ്ചര്‍ കാമറകള്‍ അഞ്ഞൂറിടത്ത ഉണ്ടാകും്. ഗതഗാത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 120 സ്ഥലങ്ങളില്‍ വേറെയും കാമറകളുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News