വടക്കൻ ജില്ലകളിൽ കനത്ത മഴ, പുഴകൾ കര കവിഞ്ഞു; വയനാട് അമ്പലവയലിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; കോഴിക്കോട് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി

കോഴിക്കോട് ,വയനാട്, മലപ്പുറം ,പാലക്കാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്.

കോഴിക്കോട് നഗരത്തിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി .മലയോര മേഖലയിൽ പുഴകൾ കരകവിഞ്ഞു.

കനത്ത കാറ്റും ഇടിമിന്നലുമുണ്ടായി. വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമ്മാണത്തൊഴിലാളി മരിച്ചു. കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്.

നേരത്തെ ഉരുൾപൊട്ടിയ കുറിച്യ മലയിലും മണ്ണിടിഞ്ഞു . പാലക്കാട് ജില്ലയിലും കനത്ത മഴ പെയ്തു. ഷോളയൂരിൽ വൻ നാശം സംഭവിച്ചു.

വയലൂർ ചിറ്റൂർ റഡിൽ മണ്ണിടിഞ്ഞു. വീടുകൾ ഭാഗീകമായി തകർന്നു .നെല്ലിയാമ്പതി പട്ടാമ്പി മേഖലകളിലും കനത്ത മഴയായിരുന്നു .മലപ്പുറത്തും ശക്തമായ മഴ പെയ്തു.

നിലമ്പൂർ വണ്ടൂർ ,കരുളായി ,കരുവാരക്കുണ്ട് മേഖലകളിൽ പെയ്ത കനത്ത മഴയിൽകാർഷിക വിളകൾ നശിച്ചു. കണ്ണൂരിലും കനത്ത മഴ പെയ്തു. വൈകീട്ടോടെ മഴക്ക് നേരിയ ശമനം വന്നു.

കാസർക്കോട് ജില്ലയുടെ പല കേന്ദ്രങ്ങളിലും ശക്തമായ മഴ പെയ്തു. വടക്കൻ ജില്ലകളിൽ റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News